25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery കേച്ചേരിയില്‍ ടോറസ് ലോറി ഇടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്നു

കേച്ചേരിയില്‍ ടോറസ് ലോറി ഇടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്നു

കേച്ചേരിയില്‍ ടോറസ് ലോറി ഇടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്നു. തൃശൂര്‍ – കുന്നംകുളം പാതയില്‍ കേച്ചേരി പെട്രോള്‍ പമ്പിന് സമീപത്താണ് ടോറസ് ലോറി റോഡിന്റെ വശത്തുള്ള ഇലട്രിക് പോസ്റ്റില്‍ ഇടിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. തൃശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു അപകടത്തെ തുടര്‍ന്ന് കെ. എസ്. ഇ. ബി അധികൃതര്‍ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ADVERTISEMENT
error: Content is protected !!