25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad മണത്തല ദേശീയ പാതയില്‍ അപകടക്കുഴി രൂപപ്പെട്ടു

മണത്തല ദേശീയ പാതയില്‍ അപകടക്കുഴി രൂപപ്പെട്ടു

മഴ കനത്തോടെ ദേശീയ പാത മണത്തലയില്‍ വീണ്ടും അപകടക്കുഴി രൂപപ്പെട്ടു. മണത്തലയില്‍, ഇന്ന് രാവിലെ ഒരു സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ കുഴിയില്‍ വീണു അപകടത്തില്‍പ്പെട്ടു. ദേശീയ പാത സര്‍വീസ് റോഡ് മണത്തല പള്ളിക്ക് വടക്ക് ഭാഗത്താണ് ഇരുചക്ര യാത്രികരുടെ ജീവനു ഭീഷണിയാവുന്ന അപകട കുഴി രൂപപെട്ടത്. കഴിഞ്ഞ ദിവസം ദേശീയ പാത അധികൃതര്‍ ഈ കുഴി മണ്ണിട്ട് തൂര്‍ത്തെങ്കിലും മഴ കനത്തതോടെ വീണ്ടും വലിയ ഗര്‍ത്തമായി മാറി. ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴി കാണുവാന്‍ കഴിയാത്ത സ്ഥിതിയാണ്.

 

ADVERTISEMENT
error: Content is protected !!