25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ശക്തമായ മഴയില്‍ റോഡരികിലെ മരം കടപുഴകി

ശക്തമായ മഴയില്‍ റോഡരികിലെ മരം കടപുഴകി

ഗുരുവായൂരില്‍ ശക്തമായ മഴയില്‍ റോഡരികിലെ മരം കടപുഴകി. അങ്ങാടിത്താഴം ഖബര്‍സ്ഥാന്‍ റോഡിലെ വലിയ ചീനി മരമാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ കടപുഴകിയത്. സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലേക്ക് വീണതിനാല്‍ ഗതാഗത തടസ്സം ഉണ്ടായില്ല. റോഡിന്റെ ഒരുവശം തകര്‍ന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സ്ലാബ് മതിലും ഭാഗികമായി തകര്‍ന്നു. ഈ മരത്തോട് ചേര്‍ന്ന് നിന്നിരുന്ന വൈദ്യുതി പോസ്റ്റ് വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് അഹമ്മുവിന്റെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് മാറ്റി സ്ഥാപിച്ചത് കൂടുതല്‍ അപകടങ്ങള്‍ക്കിടയായില്ല.

 

ADVERTISEMENT
error: Content is protected !!