24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kunnamkulam സ്വകാര്യ ബസ്സും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

സ്വകാര്യ ബസ്സും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

121

 

കുന്നംകുളം – പട്ടാമ്പി റോഡില്‍ വണ്‍വേക്ക് സമീപം സ്വകാര്യ ബസ്സും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. കുന്നംകുളം ഭാഗത്തുനിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍, എതിര്‍ ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വണ്‍വേ റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറാന്‍ തുടങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ ഉടന്‍ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗവും കാറിന്റെ ഇരുവശങ്ങളും ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!