25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam നാട്ടുക്കാര്‍ ഒടിച്ചു വെച്ച പച്ചിലക്കൊമ്പ് വഴികാട്ടിയാക്കി ഡ്രൈവര്‍മാര്‍

നാട്ടുക്കാര്‍ ഒടിച്ചു വെച്ച പച്ചിലക്കൊമ്പ് വഴികാട്ടിയാക്കി ഡ്രൈവര്‍മാര്‍

പഴയ എന്‍ എച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനായി നിര്‍മിച്ച, ബീച്ച് റോഡിന് കുറുകെയുള്ള കാനയുടെ സ്ലാബാണ് പൊട്ടിവീണിട്ടുള്ളത്. ഇത് മൂലം യാത്രക്കാര്‍ക്ക് വളരെ അധികം ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് സ്ലാബ് തകര്‍ന്നത്. നാട്ടുകാര്‍ ഇവരുമായി സംസാരിച്ചപ്പോള്‍, പ്രശ്‌നപരിഹാരം കാണാം എന്ന് പറഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ കടന്നു പോയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനപെട്ട റോഡാണിത്. മാത്രവുമല്ല കടല്‍ഭിത്തി കെട്ടാനുള്ള കല്ലുകളുമായി ഭാര വാഹനങ്ങളും പോകുന്ന വഴിയാണ്. സ്ലാബ് പൊട്ടിയുണ്ടായ കുഴി അറിയുന്നതിന് വേണ്ടി നാട്ടുകാരാണ് ഇവിടെ മരക്കൊമ്പുകള്‍ വെച്ചിട്ടുള്ളത്. സ്‌കൂള്‍ ബസ്സുകളും ലോറികളും വളരെ കഷ്ടപ്പെട്ടാണ് ഇതിലൂടെ കടന്ന് പോവുന്നത്. പലതവണ നാട്ടുകാര്‍ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. അധികൃതര്‍ ഇടപ്പെട്ട് റോഡിലൂടെ സുഗമമായ സഞ്ചാരത്തിനുള്ള വഴി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!