25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam വീടിനു മുകളിലേക്ക് മരം കടപുഴകി വീണു

വീടിനു മുകളിലേക്ക് മരം കടപുഴകി വീണു

മഴയെത്തുടര്‍ന്നുണ്ടായ അതിശക്തമായ കാറ്റില്‍ കൂറ്റന്‍ മരം കടപുഴകി വീടിനു മുകളിലേക്ക് വീണു. ചൊവ്വന്നൂര്‍ കരിപ്പറമ്പില്‍ സുധാസിന്റെ വീടിന് മുകളിലേക്കാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന പഴക്കം ചെന്ന വാകമരം കടപുഴകി വീണത്. ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. രാവിലെ മുതല്‍ പ്രദേശത്ത് പെയ്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് വലിയ മരം പെട്ടെന്ന് വീടിന് മുകളിലേക്ക് പതിച്ചത്. അപകടത്തില്‍ സുധാസിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിന്റെ ആസ്ബറ്റോസ് ഷീറ്റുകളും, അടുക്കള ഭാഗത്തെ ഷീറ്റുകളും, മേല്‍ക്കൂരയിലെ ഇരുമ്പ് ഷീറ്റുകളും തകര്‍ന്നു. അപകടസമയത്ത് വീട്ടുകാര്‍ അകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തെത്തുടര്‍ന്ന് ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!