29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Perumpilavu പുസ്തക പ്രകാശനം നടത്തി

പുസ്തക പ്രകാശനം നടത്തി

37

ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും കെ.എസ്.ഇ.ബി. ജീവനക്കാരനുമായ സുന്ദരന്‍ മുണ്ട്രക്കോടിന്റെ ‘പേമൊകം’ എന്ന നോവല്‍ പ്രകാശനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണന്‍ സാമൂഹികപ്രവര്‍ത്തക വി.ജ്യോതിക്ക് പുസ്തകം നല്‍കികൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നടത്തി. സുന്ദരന്‍ മുണ്ട്രക്കോടിന്റെ നോവലില്‍ ഗ്രാമീണ ജീവിതങ്ങളുടെ നന്മയും സൗന്ദര്യവും ദര്‍ശിക്കാനാകുമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. പ്രശസ്ത വയലിനിസ്റ്റ് ഗംഗാ ശശിധരന്‍ ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍, ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. അംബിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!