പെരുമ്പടപ്പ് ബ്ലോക്ക് അയിരൂര്‍ ഡിവിഷന് വിജയോത്സവം ബ്ലോക്ക് പ്രസിഡണ്ട് റമീന ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എ.കെ.സുബൈര്‍ അധ്യക്ഷനായ ചടങ്ങില്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബബിത നൗഫല്‍ , പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.ഹമീദ്, സി.നിഷാന, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി.റസാക്ക്, ഷാജിത മാമാന്, ലീന സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.യഹിയ ആമയം, ഫാത്തിമ ലിയാന, നെഹില നസീം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഒളാട്ട് ഖാലിദ്, ഷാഫി തവയില്‍, രാജന് അക്ഷയ, ജാബിര്‍ പെരുമ്പടപ്പ്, ജംഷീര്‍ പെരുമ്പടപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജാബിര്‍ സിദ്ദീഖ് സ്വാഗതവും അസീമ ടീച്ചര്‍ നന്ദിയും പറഞ്ഞു.



