30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.സ്‌കൂളില്‍ മാവ് നടീല്‍ നടന്നു

ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.സ്‌കൂളില്‍ മാവ് നടീല്‍ നടന്നു

45

പാവറട്ടി ആശ്രമമുറ്റത്ത് ചാവറയച്ചന്‍ സ്വന്തം കൈകളാല്‍ നട്ടുവിളയിച്ച പ്രശസ്തമായ പ്രിയോര്‍ മാവിന്റെ പൈതൃകം തലമുറകളിലേക്ക് പകര്‍ന്നുനല്‍കുവാന്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.സ്‌കൂളില്‍ മാവ് നടീല്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.സെബി പാലമറ്റത്ത് സ്‌കൂള്‍ അങ്കണത്തില്‍ പ്രിയോര്‍ മാവിന്‍തൈ നട്ടുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിന്റെയും പരിസ്ഥിതി സംഘടനയായ എപാര്‍ട്ടിന്റെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.വിദ്യാര്‍ത്ഥികള്‍ക്കായി മാവ് തൈകളുടെ വിതരണവും നടന്നു. പ്രധാനാധ്യാപിക പി.പി.പ്രിന്‍സി അധ്യക്ഷത വഹിച്ചു. മാനേജര്‍ പ്രതിനിധി ഫാ.പ്രവീണ്‍ പോള്‍ , വാര്‍ഡ് കൗണ്‍സിലര്‍ ധന്യ സിബില്‍ , റാഫി നീലങ്കാവില്‍ , പി.ടി.എ. പ്രസിഡന്റ് സിജി ലിജോ, അധ്യാപകരായ ടി. പ്രിന്‍സ് പോള്‍, സിമി ജോസ്‌പോള്‍, ഫ്രാന്‍സി ജോണ്‍ , റോസ്‌മേരി, എം കെ സീന എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!