പെലക്കാട്ട്പയ്യൂര്‍ സ്വദേശിയായ യുവാവ് ആലുവയില്‍ മരിച്ച നിലയില്‍. മേക്കാട്ടില്‍ അപ്പുകുട്ടന്‍ മകന്‍ ബിജു(45)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിലെ കൈവരിയില്‍ തുണിയില്‍ തൂങ്ങിയശേഷം പിന്നീട് തുണി പൊട്ടി നിലത്ത് പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു.
ഞായറാഴ്ച രാത്രിയണ് സംഭവം. കളമശ്ശേരി അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായ ബിജുവിനെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാലത്തിന് സമീപത്ത് നിന്ന് ബൈക്കും, ചെരിപ്പും മറ്റും കണ്ടെത്തിയത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയോടെ ആലുവ പുഴയില്‍ നിന്ന് മൃതദേഹവും കണ്ടെത്തി.
ആലുവ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ബുധനാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌ക്കാരം വൈകീട്ട് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തി. ശാന്തയാണ് മാതാവ്. സരിത, ആശ എന്നിവര്‍ സഹോദരങ്ങളാണ്.



