28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam പൂക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധന ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു

പൂക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധന ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു

കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികള്‍ പരിചയപ്പെടുത്തുകയും മണ്ണിന്റെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൂക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധന ക്യാമ്പയിനും റിപ്പോര്‍ട്ട് വിതരണവും സംഘടിപ്പിച്ചു.ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനി റെജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ബാജു മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും വളപ്രയോഗം ക്രമീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പരിശീലന ക്ലാസ് നയിച്ചു. കൃഷി ഓഫീസര്‍ റിജിത്ത്. നഗരസഭാ കൗണ്‍സിലര്‍മാരായ ബഷീര്‍ പൂക്കോട്, ലിസി ബൈജു,നീതു പ്രബിന്‍, അഷ്ഫാക്ക്, ശ്രീ. സച്ചിന്‍ എന്നിവര്‍ സംസാരിച്ചു.ബി സി എല്‍ പി കോട്ടപ്പടി, ആര്‍ സി യു പി കോട്ടപ്പടി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!