24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ഡോര്‍ തുറന്ന് വെച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് പുന്നയൂര്‍ക്കുളം സ്വദേശിനിക്ക് ഗുരുതര...

ഡോര്‍ തുറന്ന് വെച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് പുന്നയൂര്‍ക്കുളം സ്വദേശിനിക്ക് ഗുരുതര പരിക്ക്

(പ്രതീകാത്മക ചിത്രം)

കേച്ചേരിയില്‍ ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് യാത്രികയ്ക്ക് പരിക്ക്. പുന്നയൂര്‍ക്കുളം സ്വദേശി മുടവത്തേയില്‍ വീട്ടില്‍ മുഹമ്മദ്കുട്ടി ഭാര്യ സുലൈഖയ്ക്കാണ് (51) സാരമായി പരിക്കേറ്റത്. കേച്ചേരിയില്‍ ചൂണ്ടല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഡോര്‍ തുറന്ന് വെച്ച് അമിതവേഗതയില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ച് വീണാണ് സുലേഖയ്ക്ക് പരിക്കേറ്റത്. തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എം കെ.കെ എന്ന ബസ്സില്‍ നിന്നുമാണ് സുലേഖ തെറിച്ച് വീണത്. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4.45 ഓടെയാണ് സംഭവം. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ്, ബസിലെ യാത്രികര്‍ പറയുന്നത്. സാരമായി പരിക്കേറ്റ സുലേഖയെ, കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!