26 C
Kunnamkulam
Thursday, September 17, 2026
Home Bureaus Perumpilavu കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി പതാകദിനം ആചരിച്ചു

കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി പതാകദിനം ആചരിച്ചു

30

കേരള കര്‍ഷകസംഘം കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി പതാകദിനം ആചരിച്ചു. ജൂണ്‍ 13, 14 തീയതികളിലായി കണ്ടാണശ്ശേരിയിലാണ് ഏരിയാ സമ്മേളനം നടക്കുന്നത്. പെരുമ്പിലാവില്‍ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം ബാലാജി പതാക ഉയര്‍ത്തി. മേഖലാ കമ്മിറ്റി പ്രസിഡണ്ട് അസീസ് സെക്രട്ടറി സുധീര്‍, മുഹമ്മദ് ഹാഷിം, പത്മം വേണുഗോപാല്‍, നിയാസ് എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 13ന് കണ്ടാണശേരി ദോഫോര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനവും, 14 ന് അരിയന്നൂര്‍ സെന്ററില്‍ ബാബു എം പാലിശ്ശേരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനവും കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എസി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 

ADVERTISEMENT
error: Content is protected !!