27 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu ഓണത്തിനു മുന്നൊരുക്കം ; കാട്ടകാമ്പാലില്‍ ചെണ്ടു മല്ലി തൈകള്‍ വിതരണം തുടങ്ങി

ഓണത്തിനു മുന്നൊരുക്കം ; കാട്ടകാമ്പാലില്‍ ചെണ്ടു മല്ലി തൈകള്‍ വിതരണം തുടങ്ങി

67

കാട്ടകാമ്പാല്‍ കൃഷിഭവനില്‍ നടന്ന തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ടി എസ് മണികണ്ഠന്‍, സന്തോഷ് കൊളത്തേരി, പി എം അലി, എന്‍ കെ ചന്ദ്രാവതി,ജിന്‍സി സജു, മോനിഷ രജീഷ്, അഞ്ജു സുധീഷ്, സന്ധ്യ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളിലേക്കും ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്യുമെന്നും , കുട്ടികളുടെ അധ്വാന ശേഷി പ്രയോജന പെടുത്തി സ്‌കൂള്‍ മുറ്റം വര്‍ണ്ണ പൂക്കള്‍ വിരിയുന്ന ഇടമാക്കി മാറ്റാന്‍ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!