27 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കനിവിന്റെ കരസ്പര്‍ശവുമായി മില്‍ട്ടണ്‍ സണ്ണി ; കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

കനിവിന്റെ കരസ്പര്‍ശവുമായി മില്‍ട്ടണ്‍ സണ്ണി ; കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

213

എറണാംകുളത്തെ പ്രമുഖ വ്യാപാരിയായ പഴഞ്ഞി ചെറുവത്തൂര്‍ വീട്ടില്‍ മില്‍ട്ടന്‍ സണ്ണി ആണ് തിരഞ്ഞെടുത്ത 250 പേര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയത്. പഴഞ്ഞിയിലെ വീടിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങ് കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ.ജിസ് ജോണ്‍സണ്‍ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മറ്റിയംഗം എം.എന്‍.സത്യന്‍, പഞ്ചായത്ത് മെംബര്‍മാരായ എം.പി.രാജന്‍, ടി.എസ്.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.മില്‍ട്ടണ്‍ സണ്ണി സ്വാഗതവും, സുനിത സണ്ണി നന്ദിയും പറഞ്ഞു. 250 കുട്ടികള്‍ക്കാണ് പഠനോപകരണ കിറ്റ് നല്‍കിയത്. സ്‌കൂള്‍ ബാഗിന് പുറമേ നോട്ട്ബുക്കും, പൗച്ചും, ലഞ്ച്‌ബോക്‌സ് ഉള്‍പ്പെടയുള്ളവയും അടങ്ങിയതായിരുന്നു കിറ്റ്.

ADVERTISEMENT
error: Content is protected !!