29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം യുണൈറ്റഡ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരം സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം യുണൈറ്റഡ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരം സംഘടിപ്പിച്ചു

15

പുന്നയൂര്‍ക്കുളം യുണൈറ്റഡ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.. അന്‍സാര്‍ കോളേജില്‍ വെച്ച് നടത്തിയ വാര്‍ഷീക യോഗത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി ഉല്‍ഘാടനവും നിര്‍വ്വഹിച്ചു. റസിഡന്‍സ് ചെയര്‍മാന്‍ മുഹമ്മത് മൂത്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. ആദരിക്കുന്നതിനൊപ്പം കേരളാ ഗോള്‍ഡ് ജ്വല്ലറിയുടെ ക്വിറ്റും കുട്ടികള്‍ക്ക് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബൂബക്കര്‍ കുന്നന്‍കാട്ടയില്‍ മുഖ്യാതിഥിയായി. ആറാം വാര്‍ഡ് മെമ്പര്‍ നദീറ ഷരീഫ്, അന്‍സാര്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ജലീല്‍ ചന്ദനത്ത്, മുസ്തഫ, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. വി കെ കമറുദീന്‍ സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!