27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കേരള കര്‍ഷകസംഘം ആദരം 2026 നടത്തി

കേരള കര്‍ഷകസംഘം ആദരം 2026 നടത്തി

 

കേരള കര്‍ഷകസംഘം പുന്നയൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരം 2026 നടത്തി. പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും. മികച്ച കര്‍ഷകരെയും വിവിധ മേഖലയില്‍ കഴിവി തെളിയിച്ചവരെയും ആദരിച്ചു…കര്‍ഷക സംഘം ജില്ല എക്‌സിക്യൂട്ടീവ് അംഗം എം ബാലാജി ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷസംഘം ഏരിയ ജോയിന്‍ സെക്രട്ടറി കെ വി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച പരിപാടിയില്‍ കര്‍ഷക സംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടിവി സുരേന്ദ്രന്‍, എല്‍ സി സെക്രട്ടറി ഫസലുദ്ദീന്‍, അഡ്വക്കറ്റ് അബ്ദുറഹ്‌മന്‍, കെ കെ അബ്ദുല്‍ മജീദ്, അഷ്‌റഫ് വാര്യങ്കാടന്‍, കെ കെ വിഷന്‍, കെ വി ഷംസു, സുഹാജി, 16 വാര്‍ഡ് മെമ്പര്‍ സൈമജ നസീര്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ രജിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷ സംഘത്തിന്റെ മേഖല സെക്രട്ടറി വിക്രമന്‍ സ്വാഗതവും കര്‍ഷകസംഘം മേഖലാ ട്രഷറര്‍ അഷ്‌റഫ് വാര്യങ്ങാട് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!