29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിലെ വി.അന്തോണിസിന്റെ ഊട്ടു തിരുന്നാളിന് കൊടിയേറി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിലെ വി.അന്തോണിസിന്റെ ഊട്ടു തിരുന്നാളിന് കൊടിയേറി

31

 

പുന്നയൂര്‍ക്കുളം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുന്നാളിന് കൊടിയേറി….. വികാരി ഫാദര്‍ റിജോ വിതയത്തില്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഡീക്കന്‍ പ്രിന്‍സ് കിളിയാമ്പ്രയില്‍, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി. കെ. അനൂപ്, പള്ളിട്രസ്റ്റി മാരായ സി. വി. ജേക്കബ്, സി. എ. ബോസ്സ്, എം. ആര്‍. ഷെജി, കേന്ദ്ര സമിതി കണ്‍വീനര്‍ പി. ഐ. ആന്റോ, സെക്രട്ടറി കെ. കെ.ബെന്നി ഇടവക യോഗം സെക്രട്ടറി കെ. ജെ. ജിജോ എന്നിവരും മറ്റു കണ്‍വീനര്‍മാരും യൂണിറ്റ് പ്രസിഡണ്ട്മാരും നേതൃത്വം നല്‍കി. ജൂണ്‍ 14 നാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. തിങ്കളാഴ്ച മുതല്‍ 13 ാം തിയ്യതിവരെ എല്ലാദിവസവും കാലത്ത് 6:30നു ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. 14നു കാലത്ത് 10മണിക്ക് തിരുന്നാള്‍ കുര്‍ബ്ബാനക്ക് ഫാദര്‍ സജിന്‍ തളിയന്‍ മുഖ്യ കാര്‍മികനാകും ഫാദര്‍ ജിബിന്‍ താഴെക്കാടന്‍ സന്ദേശം നല്‍കും, തുടര്‍ന്ന് കപ്പേളയിലേക്ക് പ്രദീക്ഷണവും, ഭക്ഷണ വെഞ്ചിരിപ്പിനു ശേഷം നേര്‍ച്ച ഊട്ടും നടത്തും.

ADVERTISEMENT
error: Content is protected !!