27 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam യുഡിഎഫ് പരാജയത്തിന് കാരണം കോൺഗ്രസ്: കുന്നംകുളം കെസിഎം യോഗം കുറ്റപ്പെടുത്തി

യുഡിഎഫ് പരാജയത്തിന് കാരണം കോൺഗ്രസ്: കുന്നംകുളം കെസിഎം യോഗം കുറ്റപ്പെടുത്തി

കുന്നംകുളം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാത്ഥിയുടെ പരാജയം, മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ ഘടകകക്ഷികളോടുള്ള സമീപനമാണെന്ന് കേരള കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിററി യോഗം കുറ്റപ്പെടുത്തി. ഇതിന് മാറ്റം വരുത്തുന്നതിന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്നും യോഗം അവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജ്ജ് കൊള്ളന്നൂര്‍ . യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്: വീല്‍സണ്‍ ചെറുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി: ബിജു ചാപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്: ജെസ്റ്റിന്‍ വേലൂര്‍, വനിത കോണ്‍ഗ്രസ്സ് കണ്‍വീനര്‍:ലിഷ ബിജു, യൂത്ത്ഫ്രണ്ട് ഭാരവാഹി: ബിജോയ്മണ്ടുംമ്പാല്‍, കുഞ്ഞന്‍ പെരുന്തുരുത്തി, രമേഷ് കെ എ, എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT
error: Content is protected !!