28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Guruvayur ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

35

ഗുരുവായൂര്‍ പഞ്ചാരമുക്ക് റോഡില്‍ പെരുന്തട്ട ശിവക്ഷേത്രത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. റിട്ട. കായിക അധ്യാപകന്‍ തിരുവങ്കിടം ചാലക്കല്‍ ജോളി ജോണിന്റെ കാറിനു മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍ കാറിന് കേടുപാട് പറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാറിന് മുകളില്‍ നിന്ന് മരക്കൊമ്പുകള്‍ മാറ്റി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുനീക്കി. ടെമ്പിള്‍ പോലീസ് എത്തിയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്.

ADVERTISEMENT
error: Content is protected !!