കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംഎല്‍എ എസി മൊയ്തീന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു
. കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി എത്തിയതായാരുന്നു എംഎല്‍എ. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, കെഎസ്യു അസംബ്ലി പ്രസിഡന്റ് അക്ഷയ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി റോഷിത് ഓടാട്ട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.




