മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ എലിപ്പനി പ്രതിരോധ ബോധവല്‍ക്കരണവും മാര്‍ഗനിര്‍ദ്ദേശ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എ എച്ച് അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. എച്ച്. സലാം അധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ എലിപ്പനി പ്രതിരോധത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും തുടര്‍നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി.



