എകെപിഎ കുന്നംകുളം മേഖല ലോക പരിസ്ഥിതിദിന വാരാഘോഷവും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു

 

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ കുന്നംകുളം മേഖല ലോക പരിസ്ഥിതിദിന വാരാഘോഷവും, ഫോട്ടോ പ്രദര്‍ശനവും കുന്നംകുളം വെസ്റ്റ് മങ്ങാട് സെന്റ്.ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. എ കെ പി എ കുന്നംകുളം മേഖല പ്രസിഡന്റ് ഇബ്രാഹിം പഴവൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി അംഗവും മേഖല ഇന്‍ചാര്‍ജുമായ ലിജോ ജോസഫ് വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു..സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും റിട്ടയേര്‍ഡ് അധ്യാപകനുമായ റെജി മാസ്റ്റര്‍ പരിസ്ഥിതിയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു..പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എ കെ പി എ അംഗങ്ങള്‍ എടുത്ത ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം, സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോസഫ് താഴത്തേല്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷംന റാഫി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെന്‍സി കെ.എസ് , മേഖല സെക്രട്ടറി നൗഷാദ് എന്‍.എം എന്നിവര്‍ സംസാരിച്ചു. മേഖല ഭാരവാഹികളും നാല് യൂണിറ്റുകളില്‍ നിന്നും ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു .

ADVERTISEMENT