28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu ലോകകപ്പ് ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള ഫുട്‌ബോള്‍ പോലീസ് ടീമംഗം ശ്രീരാഗ് അമ്പാടി

ലോകകപ്പ് ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള ഫുട്‌ബോള്‍ പോലീസ് ടീമംഗം ശ്രീരാഗ് അമ്പാടി

ലോക ഫുട്‌ബോളിന്റെ മഹാമാമാങ്കമായ ഫിഫ ലോകകപ്പ് ജൂണ്‍ 12ന് അമേരിക്ക ന്യൂജേഴ്‌സിയില്‍ തുടക്കമാകാനിരിക്കെ, കിരീടം ഇത്തവണ ബ്രസീലിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേരള പൊലീസ് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ചാലിശ്ശേരി ജിസിസി അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറുമായ ശ്രീരാഗ് അമ്പാടി സിസിടിവി യോട് പറഞ്ഞു. 2002-ലെ ലോകകപ്പാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ലോകകപ്പ് ഓര്‍മ്മയെന്ന് ശ്രീരാഗ് പറയുന്നു. ബ്രസീല്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് കിരീടം നേടിയ ആ ഫൈനല്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ബ്രസീലിന്റെ മനോഹരമായ സാംബ ഫുട്‌ബോളും കളിയിലെ ആവേശവുമാണ് തന്നെ ആ ടീമിന്റെ ആരാധകനാക്കിയതെന്നും ശ്രീരാഗ് പറയുന്നു.ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. റൊണാള്‍ഡോയുടെ അച്ചടക്കം, കഠിനാധ്വാനം, ഫിറ്റ്‌നസ്, പരിശീലനത്തിലെ ആത്മസമര്‍പ്പണം എന്നിവ യുവതാരങ്ങള്‍ക്ക് മാതൃകയാണ്. വരാനിരിക്കുന്ന ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍ കിരീടം നേടുമെന്നാണ് തന്റെ വിശ്വാസമെന്ന് ശ്രീരാഗ് ആത്മവിശ്വാസത്തോടെ പറയുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയെക്കുറിച്ചും ശ്രീരാഗ് വ്യക്തമായ കാഴ്ചപ്പാട് പങ്കുവച്ചു.

ADVERTISEMENT
error: Content is protected !!