29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടന്നു

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടന്നു

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടന്നു. പെരുമ്പിലാവ് കെ. ആര്‍. ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം എ.സി.മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചെറുകിട സംരംഭങ്ങളെ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ വിഴുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ തമ്മില്‍ സംയോജിക്കുന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയിരുന്ന സാധനങ്ങള്‍ ഇന്ന് മാളുകളില്‍ നിന്നാണ് ജനങ്ങള്‍ വാങ്ങുന്നത് ചെറുകിട മേഖലയെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ചെറുകിട സംരംഭങ്ങളായ പ്രൈവറ്റ് ബാങ്കുകളും ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളതെന്നും മൊയ്തീന്‍ കൂട്ടി ചേര്‍ത്തു. ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി.വി.ഷാജി അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് പി.എ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.പി. ഫ്രാങ്കോ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.രവീന്ദ്രന്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.ഗോപു അവാര്‍ഡ് വിതരണം ചെയ്തു. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച താലൂക്ക് ഭാരവാഹികളെ സംസ്ഥാന ട്രഷറര്‍ ജയചന്ദ്രന്‍ മറ്റപ്പള്ളി ആദരിച്ചു. സോജന്‍ ജോസ് മൊമ്മേറിയല്‍ ചാരിറ്റി ഫണ്ട് വിതരണം കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ഗീത ശശി നിര്‍വ്വഹിച്ചു. ജൂബിലി മൊമ്മേന്റോ വിതരണം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഷാജുപുളിക്കനും, വര്‍ഗ്ഗീസ് പുളിക്കന്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം ജില്ലാ രക്ഷാധികാരി സി.എ. ആന്റോയും നിര്‍വ്വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് എ.പി. കൃഷ്ണകുമാര്‍, സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായ പി.കെ.രാജശേഖരന്‍, പി. ആര്‍. പുഷ്പകുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ. അനില്‍ ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് അരിക്കാട്ട്, കുന്നംകുളം താലൂക്ക് പ്രസിഡണ്ട് സി.പി. ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ എ ജോസഫ് അനുശോചന പ്രമേയവും, ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് തച്ചപ്പുള്ളി പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തില്‍ മണി ലെന്റിങ്ങ് ബിസിനസ്സ് രംഗത്തെ സമകാലീന വിഷയങ്ങളെകുറിച്ചുള്ള ക്ലാസ്സുകളും നടന്നു. സംഘടനയുടെ ചിരകാല സ്വപ്നസാക്ഷാത്കാരമായി തൃശ്ശൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റീജിയണല്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

ADVERTISEMENT
error: Content is protected !!