കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബാലസംഘം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം നഗരത്തില്‍ മധുരവിതരണം നടത്തി. പ്രകടനത്തിനും മധുരവിതരണത്തിനും ബാലസംഘം ഏരിയ പ്രസിഡന്റ് കെ.വി ആദിത്യന്, സെക്രട്ടറി ഭാഗ്യ, കോഡിനേറ്റര്‍ ഷെബീര്‍ എന്നിവര്‍ നേതൃത്വം നല്കി. ഏരിയ കമ്മിറ്റി അംഗങ്ങളായ നീലിമ, വിനയ, മാളവിക, ഇര്‍ഷാദ്, അഭിജിത്ത് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.



