29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Erumapetty ജനജീവിതം ദുരിതപൂർണ്ണം; വരവൂർ മാലിന്യ പ്ലാന്റ് ഉടൻ അവസാനിപ്പിക്കണമെന്ന് യുഡിഎഫ്

ജനജീവിതം ദുരിതപൂർണ്ണം; വരവൂർ മാലിന്യ പ്ലാന്റ് ഉടൻ അവസാനിപ്പിക്കണമെന്ന് യുഡിഎഫ്

വരവൂര്‍ പഞ്ചായത്തിലെ തളി നടുവട്ടത്തുള്ള അറവ് മാംസ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി.എഫ് രംഗത്ത് എത്തി. പ്ലാന്റിന് അനുമതി നല്‍കിയ എല്‍. ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എം എല്‍.എയും ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. 2021ല്‍ കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് ജനങ്ങളുടെ പ്രതിഷേധത്തെയും പ്രതിപക്ഷ മെമ്പര്‍മാരുടെ എതിര്‍പ്പിനെയും അവഗണിച്ച് അറവു മാലിന്യ സംസ്‌കരണ പ്ലാന്റ് അനുമതി നല്‍കിയത്. പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമായിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!