26.3 C
Kunnamkulam
Sunday, September 13, 2026
Home Kerala സി.എല്‍.സി ത്രിദിന പരിശീലന ക്യാമ്പില്‍ രക്തദാന ദിനാചരണം

സി.എല്‍.സി ത്രിദിന പരിശീലന ക്യാമ്പില്‍ രക്തദാന ദിനാചരണം

26

കോട്ടേക്കാട് ഫൊറാന സി.എല്‍.സി. പൂറ്റേകര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന സി.എല്‍ സി ത്രിദിന പരിശീലന ക്യാമ്പില്‍ ലോക രക്തദാന ദിനാചരണവും, പ്രതിജ്ഞയെടുക്കലും നടന്നു. 78 തവണ രക്തം ദാനം ചെയ്ത മേജര്‍ പിജെ സ്‌റ്റൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബോധവത്കരണത്തിന് കൊട്ടേക്കാട് ഫൊറോനാ പ്രസിഡന്റ് ആന്‍ തെരേസ റോജന്‍, സെക്രട്ടറി പി.എ. റൊണാള്‍ഡ് , ട്രഷറര്‍ എയ്‌ഞ്ചോ ഷാജു എന്നിവരോടൊപ്പം ക്യാമ്പിലെ മറ്റ് സി.എല്‍.സി ഭാരവാഹികളും പങ്കെടുത്തു. വെള്ളിയാഴ്ച ആരംഭിച്ച പരിശീലനം ഞായറാഴ്ച വൈകീട്ട് സമാപിക്കും.

 

ADVERTISEMENT
error: Content is protected !!