24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam ഉപ്പുങ്ങലില്‍ ശുചിമുറി മാലിന്യങ്ങള്‍ തള്ളിയതായി പരാതി

ഉപ്പുങ്ങലില്‍ ശുചിമുറി മാലിന്യങ്ങള്‍ തള്ളിയതായി പരാതി

പുന്നയൂര്‍ക്കുളം ഉപ്പുങ്ങലില്‍ രണ്ടിടങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യങ്ങള്‍ തള്ളിയതായി പരാതി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ ഹസ്സന്‍ തളികശ്ശേരി അറിയിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചയാണ് ഉപ്പുങ്ങള്‍ കടവത്തും, പാലായിക്കല്‍ കടവത്തും ശുചിമുറി മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മാലിന്യം തള്ളിയത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റ ഹസ്സന്‍ തളികശേരിയെയും വാര്‍ഡ് മെമ്പര്‍ നദീറ ഷെരീഫിനെയും വിവരം നല്‍കിയതനുസരിച്ച് പ്രസിഡന്റ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!