30.9 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Punnayurkulam പെരുമ്പടപ്പ് നരണിപ്പുഴ കുമ്മിപ്പാലം കോള്‍പ്പടവില്‍ കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി

പെരുമ്പടപ്പ് നരണിപ്പുഴ കുമ്മിപ്പാലം കോള്‍പ്പടവില്‍ കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി

7

പെരുമ്പടപ്പ് നരണിപ്പുഴ കുമ്മിപ്പാലം കോള്‍പ്പടവില്‍ കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലിയുടെ നേതൃത്വത്തില്‍, ബ്ലോക്ക് പഞ്ചായത്ത് എരമംഗലം ഡിവിഷനിലെ പാടശേഖരസമിതിയെ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ സമിതി സമര്‍പ്പിച്ച പ്രൊപ്പോസല്‍ പരിശോധിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമായാണ് കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ കുമ്മിപ്പാലം കോള്‍പ്പടവ് സന്ദര്‍ശിച്ചത്. പാടശേഖരസമിതിയുടെ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട പ്രവൃത്തികള്‍ വിലയിരുത്തുന്നതിനാണ് ഉദ്യോഗസ്ഥരെത്തിയത്. താഴ്ന്നുപോയ ബണ്ടുകളുടെ അറ്റകുറ്റപ്പണി, രണ്ട് എന്‍ജിന്‍ ഷെഡുകള്‍, എന്‍ജിന്‍ തറ, രണ്ട് സ്ലൂയിസുകള്‍ എന്നിവയുടെ നിര്‍മാണവും എട്ട് കിടകളുടെയും രണ്ട് ലീഡ് ചാനലുകളുടെയും പുനരുദ്ധാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയില്‍, കെഎല്‍ഡിസി ഡെപ്യൂട്ടി പ്രോജക്ട് എന്‍ജിനീയര്‍ ജസ്റ്റിന്‍ തോമസ്, കെ എല്‍ ഡി സി ഓവര്‍സിയര്‍ ആഷിക്, കുമ്മിപ്പാലം കോള്‍പ്പടവ് സെക്രട്ടറി സുരേഷ് പാട്ടത്തില്‍, പ്രസിഡന്റ് രാഘവന്‍ തട്ടകത്ത്, പൊന്നാനി കോള്‍ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.കെ.പ്രഭാകരന്‍, യുഡിഎഫ് പൊന്നാനി നിയോജകമണ്ഡലം കണ്‍വീനര്‍ കല്ലാട്ടേല്‍ ഷംസു തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!