എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ച് വോട്ട് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആരുടെ ചിഹ്നത്തില്‍ വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് ലഭിക്കുന്ന സ്ഥിതിവിശേഷമുള്ള നാടായി ഇന്ത്യ മാറിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തയ്യാറാക്കിയ സി.കെ.ബി വാളൂര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എസ് ഉമൈറ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബുല്‍ ഹക്കീം, സെക്രട്ടറി നാസര്‍ കീഴുപറമ്പ് എന്നിവര്‍ സംഘടനാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 33 അംഗ ജില്ലാ കമ്മിറ്റിയെയും 25 അംഗ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി റക്കീബ് തറയില്‍ സ്വാഗതവും സംഘാടക കമ്മിറ്റി കണ്‍വീനര്‍ നവാസ് എടവിലങ്ങ് നന്ദിയും പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്റായി അഡ്വ. കെ.എസ്. നിസാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.എ. ഉഷാകുമാരി, ഇ.എ. റഷീദ് മാസ്റ്റര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.



