മെക്ക് സെവന് ചമ്മന്നൂര്‍ അമല്‍ സ്കൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ രക്ത പരിശോധന ക്യാമ്പും ആദരിക്കല്‍ ചടങ്ങും നടത്തി.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ ഹസ്സന് തളികശ്ശേരി രക്ത പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടത്തിയ ആഘോഷം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ അഡ്വാക്കറ്റ് കെ.കെ.ഷിബു ഉത്ഘടനം ചെയ്തു.മെക്ക് സെവന് അമല്‍ യൂണിറ്റ് ചെയര്മാന് അലി പഷ്ണതയില് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മെക്ക് സെവന് കേരള ചീഫ് ട്രെയിനര്‍ ജിതേഷ് മക്കരപ്പറമ്പിലിനെ യൂണിറ്റ് ചീഫ് കോഡിനേറ്റര്‍ കുഞ്ഞി മുഹമ്മദ് വീട്ടിപറമ്പിലും വൈസ് ചെയര്മാന് ഹുസൈന് ചെറുവത്തൂര്‍ ചേര്‍ന്ന് മൊമന്റോ നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. അമല്‍ ചമ്മന്നൂര്‍ യൂണിറ്റ് ചീഫ് കോര്‍ഡിനേറ്ററെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റും ആദരിച്ചു. നിത്യവും വ്യായാമത്തിന് എത്തുന്ന ബാല പങ്കാളികളായ നാല് പേര്‍ക്ക് സമ്മാനങ്ങളും നല്കി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അബൂബക്കര്‍ കുന്നംകാട്ടില്‍, അപ്പുമാസ്റ്റര്‍, ഷാനിതാ കരീം, വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് മുഹമ്മദ് റയീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഐ.പി.അബ്ദുല്‍ റസാക്ക്, മെക്ക് സെവന് മേഖല ചീഫ് കോര്‍ഡിനേറ്റര്‍ ജബ്ബാര്‍ ആലങ്കോട്, ട്രെയിനര്‍മാരായ അഷറഫ്, വാപ്പു എന്നിവരും മാഞ്ചിറ അമ്പല കമ്മിറ്റി പ്രസിഡണ്ട് ശിവദാസന്‍ പരുത്തി വളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വനിത അംഗങ്ങള്‍ തയ്യാറാക്കിയ ഭീമന് കേക്ക് മുറിച്ച് വിതരണം ചെയ്തു. യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മെക്ക് സെവന് അമല്‍ ചമ്മന്നൂര്‍ യൂണിറ്റ് സെക്രട്ടറി അഷ്ക്കര്‍ അറക്കല്‍ സ്വാഗതവും വൈസ് ചെയര്മാന് ഉസ്മാന് പള്ളിക്കരയില്‍ നന്ദിയും പറഞ്ഞു. കോര്‍ഡിനേറ്റര്‍മാരായ കെ എം നാസര്‍, അസ് ലാം ശരീഫ് പാണ്ടോത്തയില്‍, ജമാല്‍ വലിയകത്ത്, ശംസുദ്ധീന്‍, ഫാരിഷ്, സഫിയ കുഞ്ഞുമുഹമ്മദ്, ഷാജിറ റഷീദ്, സബീന ഉസ്മാന്, ഷബ്ന ബഷീര്‍, തുടങ്ങിയവരും മറ്റു പുരുഷ വനിത കോര്‍ഡിനേറ്റര്‍മാരും നേതൃത്വം നല്കി.
Home Bureaus Punnayurkulam മെക്ക് സെവന് ചമ്മന്നൂര്‍ അമല്‍ സ്കൂള്‍ യൂണിറ്റ് നൂറാം ദിനാഘോഷം; മെഗാ രക്ത പരിശോധന ക്യാമ്പും...



