വെങ്കിടങ്ങില്‍ കാട്ടുപന്നി ശല്യം രൂക്ഷം; ഭീതിയില്‍ നാട്ടുകാര്‍. ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ തണ്ടഴിപ്പാടം റോഡിലാണ് രാത്രികാലങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായത്. വീടുകളിലെ കൃഷികള്‍ നശിപ്പിക്കുന്നതിനൊപ്പം, റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പന്നികള്‍ പെട്ടെന്ന് ചാടിയെത്തുന്നത് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സമാന പ്രശ്നം നിലനില്‍ക്കുന്നതിനാല്‍, അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



