28.4 C
Kunnamkulam
Friday, October 23, 2026
Home Bureaus Punnayurkulam തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കം

തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കം

7

തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.കേരള സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ വകുപ്പിന് കീഴില്‍ കൈറ്റ് വഴി ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന നൂതന ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയാണ്‌ല സംസ്ഥാന സര്‍ക്കാരിന്റെ 100-ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്നത്.പ്രാഥമിക തലത്തില്‍ തന്നെ കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത വളര്‍ത്തുക, സ്വയം പഠനശേഷി വര്‍ദ്ധിപ്പിക്കുക, സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.പ്രധാനധ്യാപിക കെ. ഐ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി പിടിഎ പ്രസിഡണ്ട് ഷാജഹാന്‍ നിര്‍വഹിച്ചു. ഡിജിറ്റല്‍ സ്‌ക്വയര്‍ കോഡിനേറ്റര്‍ ലിജോ മാസ്റ്റര്‍ ,എല്‍ പി വിഭാഗം കോഡിനേറ്റര്‍ റിമി മോഹന്‍ ചുങ്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!