26.8 C
Kunnamkulam
Friday, October 23, 2026
Home Bureaus Punnayurkulam നവമണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍; സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് സംയുക്ത യോഗം ചേര്‍ന്നു

നവമണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍; സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് സംയുക്ത യോഗം ചേര്‍ന്നു

12

നവമണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി മണലൂര്‍ നിയോജകമണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് കൃഷി ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ് അധ്യക്ഷനായി. പ്രൊഫ. സി. രവീന്ദ്രനാഥ് എം. എല്‍. എ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലത്തില്‍ കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനവും കര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.മണലൂര്‍ നിയോജകമണ്ഡലത്തില്‍ സമഗ്ര തെങ്ങുകൃഷി വികസനം ലക്ഷ്യമിട്ട് കേന്ദ്ര നാളികേര വികസന ബോര്‍ഡിന് പദ്ധതി സമര്‍പ്പിക്കും. നിലവില്‍ മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന കൂണ്‍ ഗ്രാമം പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെറുകിട കൂണ്‍ കൃഷി യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്യും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂണ്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനവും മൂല്യവര്‍ധിത ഉല്‍പാദന യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.ഒന്നാം വിള നെല്‍കൃഷി ചെയ്ത മുഴുവന്‍ പാടശേഖരങ്ങളിലും രണ്ടാം വിളയായി പയര്‍വര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനായി ആവശ്യമായ വിത്തുകള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിനും തീരുമാനമായി. നെല്‍പ്പാടങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം തരിശുകിടക്കുന്ന കാലയളവില്‍ ഭൂമി ഫലപ്രദമായി ഉപയോഗിക്കുക, മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുക, കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.കാര്‍ഷിക വികസനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ എന്ന ലക്ഷ്യത്തിലേക്ക് പരിസ്ഥിതി സൗഹൃദ കാര്‍ഷിക മാതൃകകള്‍ വ്യാപിപ്പിക്കുന്നതിനും യോഗം പ്രാധാന്യം നല്‍കി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മിനി മോഹന്‍ദാസ്, കെ.യു.സരിത,സിജി മോഹന്‍ദാസ്, എം.പി.സജീപ്,സിനി പ്രസാദ്, ആന്റോ ലിജോ, വൈസ് പ്രസിഡണ്ടുമാരായ ഹേമലത പ്രതാപന്‍, കെ.വി.ഷിജു,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി മേനോന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!