റോഡ് സുരക്ഷക്കും, ലഹരി നിര്മ്മാര്ജനത്തിന്നുമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ബോധവല്‍ക്കരണ സെമിനാറുകളും ജനജാഗ്രത സദസ്സുകളും സംഘടിപ്പിക്കാന്‍ റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം തൃശ്ശൂര്‍ ജില്ലാ കണ്വെന്ഷന് തീരുമാനിച്ചു. തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ മേഖലകളിലും ജനപ്രതിനിധികള്‍,പോലീസ്, മോട്ടോര്‍ വാഹന എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജനജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കുക. ഇതിനായി പതിമൂന്ന് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്കി. റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്പെക്ടര്‍ കെ. എ ഡേവിസിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം.അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി വി.എച്ച്.കെ മുഹമ്മദ് പ്രസിഡണ്ട്, വില്‍സണ്‍ പണ്ടാരവളപ്പില്‍ ജനറല്‍ സെക്രട്ടറി, തവരാജ് കരിയന്നൂര്‍ ട്രഷറര്‍. എന്നിവരേയും, 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഐക്യകണ്ഠെനെ തെരഞ്ഞെടുത്തു. ടി.ഐ.കെ മൊയ്തു, എഎസ് ധനജ്ഞയന്‍, കെടി പിയൂസ്.മോഹനന് വടക്കേടത്ത്, ജോസ് പൂന്തുരുത്തി, പിജെ ബിജു, എംഎ കമറുദ്ദീന്, ജോര്‍ജ് പല്ലിശ്ശേരി, പികെ കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വില്‍സണ്‍ പണ്ടാരവളപ്പില്‍ സ്വാഗതവും തവരാജ് കരിയന്നൂര്‍ നന്ദിയും പറഞ്ഞു.



