24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Guruvayur മുഴുവൻ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ആവശ്യപ്പെട്ട് ഗുരുവായൂരിൽ ബിജെപി മാർച്ച്

മുഴുവൻ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ആവശ്യപ്പെട്ട് ഗുരുവായൂരിൽ ബിജെപി മാർച്ച്

മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തി. ജില്ല പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നിത്യ സാഗര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സോഫിയ ശ്രീജിത്ത്, മണ്ഡലം പ്രസിഡന്റുമാരായ അനില്‍ മഞ്ചറമ്പത്ത്, വര്‍ഷ മണികണ്ഠന്‍, രാജന്‍ തറയില്‍, സുഭാഷ് മണ്ണാരത്ത്, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു ശശിന്ദ്രബാബു, നഗരസഭ കൗണ്‍സിലര്‍ കൃഷ്ണ പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!