31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Guruvayur മമ്മിയൂര്‍ എല്‍എഫ് സിയു പി സ്‌കൂളില്‍ പെനാള്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

മമ്മിയൂര്‍ എല്‍എഫ് സിയു പി സ്‌കൂളില്‍ പെനാള്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

87

ഫിഫ വേള്‍ഡ് കപ്പ് 2026 നോടനുബന്ധിച്ച് മമ്മിയൂര്‍ എല്‍എഫ് സിയു പി സ്‌കൂളില്‍ പെനാള്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ആദ്യ ബോള്‍ കിക്ക് ഓഫ് ചെയ്ത് വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍ ഉദ്ഘാടനം ചെയ്തു.പോസ്റ്റര്‍ രചനാമത്സരം, ലോകകപ്പ് പ്രവചന മത്സരം എന്നിവയും നടത്തി. ക്ലാസ് തലത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ സ്‌കൂള്‍ അങ്കണത്തില്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ ഇഷ്ടടീമുകളുടെ ജേഴ്‌സികളണിഞ്ഞ് പതാകകളുമായി അണി നിരന്നു.പിടിഎ പ്രസിഡന്റ് എ എല്‍ ജോര്‍ജ്ജ്, പ്രധാന അധ്യാപിക സിസ്റ്റര്‍ മരിയ, ഡിന ഡാനിയേല്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!