പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി. കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പ്രസിഡണ്ട് അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്ന നാലപ്പാട്ട് ബാലാമണിയമ്മ അവാര്‍ഡ്, മാധവികുട്ടി അവാര്‍ഡ് വായനദിനത്തില്‍ നല്‍കുന്ന എന്‍. അശോകന്‍ സ്മാരക അവാര്‍ഡ് എന്നിവയെ കുറിച്ചു യോഗം ചര്‍ച്ചചെയ്തു. സെക്രട്ടറി കെ.രാജേഷ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജന്‍ വാഴപ്പുള്ളി കണക്കും അവതരിപ്പിച്ചു. എം.വി. ജോസ്, ടി. കൃഷ്ണദാസ് മാസ്റ്റര്‍, ഷാജു ചെറുവത്തൂര്‍, അബ്ദുള്‍ പുന്നയൂര്‍കുളം, ദിനേശന്‍ വന്നേരി, പി.സി.ഷംസുദ്ധീന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍, സെക്രട്ടറി ഡെറി പോള്‍, ട്രഷറര്‍ ഷാജന്‍ വാഴപ്പുള്ളി എന്നിവരടങ്ങുന്ന 17അംഗ ഭരണ സമിതിയെയും യോഗം തിരഞ്ഞെടുത്തു.



