തൃശൂര്‍ അതിരൂപതയിലെ വൈദികനും മറ്റം ഇടവക അംഗവുമായ ഫാ: ജോളി ചിറമ്മല്‍ നിര്യാതനായി. 68 വയസ്സായിരുന്നു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ജൂബിലി മിഷന് ആശുപത്രിയിലെ വൈദിക മന്ദിരത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയ്ക്ക് ശേഷം 4 മണി മുതല്‍ 5 മണി വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് 6 മണിയ്ക്ക് നമ്പഴിക്കാടുള്ള സ്വവസതിയിലേക്ക് ഭൗകിക ശരീരം കൊണ്ടുവരും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ സംസ്കാരം നടക്കും.



