തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കേരള പോലീസ് ‘തൂഫാന്‍’ കിക്ക് ഓഫ് സംഘടിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌കെ സി ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീന ജോര്‍ജ്, ഹെഡ്മിസ്ട്രസ് കെ ഐ ജിഷ, പി ടി എ എക്‌സിക്യൂട്ടിവ് അംഗം ബിജു പള്ളിക്കര എന്നിവര്‍ സന്നിഹിതരായിരുന്നു. റാലി, ഫ്‌ലാഷ് മോബ്, ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സരം എന്നിവ നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജിനി സി ഗീവര്‍, അദ്ധ്യാപകരായ മജീദ്, അരവിന്ദ്, എന്‍ എസ് എസ് വൊളണ്ടിയര്‍മാരായ ഷെബിന്‍, സിനാന്‍, നിഹാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



