24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. പുതുശ്ശേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. നിധിഷ് അധ്യക്ഷനായി.മെഡിക്കല്‍ ഓഫീസര്‍ എസ് ശാലിനി യോഗ ദിന സന്ദേശം നല്‍കി.ജില്ലാ പഞ്ചായത്ത് അംഗം എം.വി.പ്രശാന്ത് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എസ് ജിനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌സബേറ്റ വര്‍ഗീസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ അനൂപ് ബാലന്‍ എം.എ ഷാഫി പി വി ഷഹര്‍ബാന്‍, കെ ഐശ്വര്യ, എം.കെ. രതി ഫാര്‍മസിസ്റ്റ് സണ്‍മി ടി. ജോണ്‍ എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് യോഗ ഇന്‍സ്ട്രക്ടര്‍ ധന്യയുടെ നേതൃത്വത്തില്‍ പ്രോട്ടോകോള്‍ യോഗാ അവതരണവും, ചൊവ്വന്നൂര്‍ജി. എ. ടി. യിലെ യോഗാഭ്യാസികളുടെ യോഗ ഡെമോണ്‍സ്‌ട്രേഷനും നടന്നു.

ADVERTISEMENT
error: Content is protected !!