24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam ഐ.സി.എ സ്‌കൂളില്‍ വായന ദിനാചരണ പരിപാടികള്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു

ഐ.സി.എ സ്‌കൂളില്‍ വായന ദിനാചരണ പരിപാടികള്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു

വായന വാരാചരണത്തോടനുബന്ധിച്ച് ഐ.സി.എ സ്‌കൂളില്‍ സംഘടിപ്പിച്ച വായന ദിനാചരണ പരിപാടികള്‍ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഫാത്തിമ അഫിത വായനദിന പ്രതിജ്ഞ ചൊല്ലി. ഐ.സി എ അക്കാദമിക് കണ്‍വീനര്‍ എം.കെ സിദീഖ് വിശിഷ്ടാതിഥിക്ക് ഉപഹാരം നല്‍കി ആദരിച്ചു. കവിതാലാപനം, പുസ്തകാസ്വാദനം, പുസ്തകപരിചയം തുടങ്ങിയ പരിപാടികള്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ വായനാദിന മത്സരങ്ങളും കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. വായനാസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂള്‍ വിവിധ പദ്ധതികള്‍ക്കും തുടക്കമിട്ടു.

 

ADVERTISEMENT
error: Content is protected !!