27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty വിദ്യാഭ്യാസ കോണ്‍ക്ലേവ് ‘സോര്‍ 2026’വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍

വിദ്യാഭ്യാസ കോണ്‍ക്ലേവ് ‘സോര്‍ 2026’വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍

28

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ജില്ലാതല വിദ്യാഭ്യാസ കോണ്‍ക്ലേവ് ‘സോര്‍ 2026’ ശ്രദ്ധേയമായി. വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി കരിയര്‍ ലക്ഷ്യങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാനും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും വഴികാട്ടിയായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. വിദ്യ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. സുനിത സി. ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ടി.യു. പ്രതിനിധിഡോ.നിതിന്‍ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കെ.ടി.യു. കൈവരിച്ച അക്കാദമിക മികവ് അവതരിപ്പിച്ചു. വി.ഐ.സി.ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ലാല്‍,പോള്‍ ചാക്കോള, പ്രോഗ്രാം കണ്‍വീനര്‍ ഡോ.അഭിലാഷാ പി. എസ്, ഡോ. നിഷ എ.ബി,ചിത്തിര അജിത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!