ഐഐടി ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടി കിരണ്‍ പ്രകാശ്

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിന് എളവള്ളി സ്വദേശിയ്ക്ക് ഡോക്ടറേറ്റ്. എളവള്ളി പറയ്ക്കാട് വട്ടംപറമ്പില്‍ പ്രകാശന്റേയും ബിന്ദുവിന്റേയും മകനായ കിരണ്‍ പ്രകാശാണ് കൊല്‍ക്കത്തയിലെ ഖരഗ്പൂര്‍ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് വിഭാഗത്തില്‍ നിന്ന് ഡോക്ടറേറ്റ് നേടിയത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്തെ കേരളത്തിന്റെ വികേന്ദ്രീകൃത ഭരണവും പൊതുജനാരോഗ്യ പ്രതിസന്ധി കാര്യനിര്‍വഹണവും എന്ന വിഷയത്തിലാണ് കിരണ്‍ ഡോക്ടറേറ്റിന് അര്‍ഹനായത്. എളവള്ളി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കിയായിരുന്നു കിരണിന്റെ പഠനം. ബ്രിട്ടീഷ് സോഷ്യോളജിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ പൊതുഗവേഷണ സര്‍വ്വകലാശാലയായ വാര്‍വിക് സര്‍വ്വകലാശാലയില്‍ നടന്ന മെഡിക്കല്‍ സോഷ്യോളജി കോണ്‍ഫറന്‍സില്‍ ഇതിനെ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കാന്‍ കിരണ്‍ പ്രകാശിന് അവസരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലെ സ്വകാര്യ സര്‍വ്വകലാശാലയില്‍ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ.കിരണ്‍ പ്രകാശ്.

 

ADVERTISEMENT