പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പോര്‍ക്കുളം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ജ്യോതിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തുഷാര സുബീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രേഖ ജയരാമന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധുബാലന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷണന്‍, പി പ്രവീണ്‍, കെ കെ രതീഷ്, പ്രിയ ഹരികുമാര്‍, വിജിത പ്രജി, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ബിന്ദു ഹരീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് അസി.സെക്രട്ടറി പി.പരമേശ്വരന്‍ സ്വാഗതവും യോഗാ അദ്ധ്യാപിക നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച യോഗ മ്യൂസിക് ഡെമോണ്‍സ്‌ട്രേഷന്‍ നടന്നു.

ADVERTISEMENT