കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി.കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായത്.കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം പി.സജീപ് നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് സി.കെ. സുധീപ, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ വി കെ ദാസന്, വി.വി.തിലകന്,നിവ്യ റെനീഷ് ജനപ്രതിനിധികളായ സിമി സ്റ്റെല്‍സണ്‍, ഗംഗാധരന് മാസ്റ്റര്‍, കെ.ടി.മനോജ്,വെറ്റിനറി സര്ജന് ഡോക്ടര്‍ അപര്‍ണ്ണ, മൃഗാശുപത്രിയിലെ മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കന്നുകാലികളെ ബാധിക്കുന്ന മാരകമായ കുളമ്പുരോഗത്തില്‍ നിന്നും അവയ്ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാനും, ക്ഷീരകര്‍ഷകരുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാ നമോയാണ് സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും അറ്റന്ന്റും അടങ്ങുന്ന സ്ക്വാഡുകള്‍ നേരിട്ട് വീടുകളിലെത്തി പൂര്‍ണ്ണമായും സൗജന്യമായി പശു, പോത്ത്, എരുമ എന്നിവയ്ക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്.



