24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kechery കേച്ചേരി ജംഗ്ഷനിലെ ട്രാഫിക് കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യം

കേച്ചേരി ജംഗ്ഷനിലെ ട്രാഫിക് കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യം

61

ഇടതു സര്‍ക്കാര്‍ നടപ്പിലാക്കാനാരംഭിച്ച കേച്ചേരി ജംഗ്ഷന്‍ വികസനം ത്വരിതഗതിയിലാക്കി മേഖലയിലെ ട്രാഫിക് കുരുക്കിന് പരിഹാരം കാണണമെന്ന് ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. ചൂണ്ടല്‍ പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ സി.എഫ്.ജെയിംസ് സ്മാരക ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ സെക്രട്ടറി പി.കെ.പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ.സുഗതന്‍ അധ്യക്ഷനായി.
പഞ്ചായത്ത് സെക്രട്ടറി പി.എസ്.സൗന്ദര്‍രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി എം.എന്‍.മുരളീധരന്‍ സഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം പി.ബി.അനൂപ് , കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറി എം.പീതാംബരന്‍, എന്നിവര്‍ സംസാരിച്ചു . ഭാരവാഹികളായി പി.എസ്.സൗന്ദര്‍രാജന്‍ (പ്രസിഡണ്ട്) ,പി.കെ.സുഗതന്‍ (സെക്രട്ടറി) , രത്നാകരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!