26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Velur വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് ജൂണ്‍ 26, 27 തീയതികളില്‍

വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് ജൂണ്‍ 26, 27 തീയതികളില്‍

21

തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുട ആഭിമുഖ്യത്തില്‍ ‘ഇന്റലിജന്റ് സിസ്റ്റംസ് ആന്‍ഡ് സസ്‌റ്റൈനബിള്‍ ടെക്‌നോളജീസ്’ (ഐ.സി.ഐ.എസ്.എസ്.ടി) 2026 എന്ന വിഷയത്തില്‍ ജൂണ്‍ 26, 27 തീയതികളില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ജൂണ്‍ 22 മുതല്‍ 25 വരെ ലോകപ്രശസ്ത വിദഗ്ധരുടെ ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര നടക്കും. ഐ.ഐ.ടി പാലക്കാട് ഡയറക്ടര്‍ ഡോ. എ. ശേഷാദ്രി ശേഖര്‍ ജൂണ്‍ 26-ന് രാവിലെ 9:30-ന് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഓട്ടോമേഷന്‍, സസ്‌റ്റൈനബിള്‍ എന്‍ജിനീയറിങ് അനാലിസിസ് തുടങ്ങിയ പ്രധാന മേഖലകളിലെ പ്രബന്ധങ്ങളാണ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുക.

ADVERTISEMENT
error: Content is protected !!