30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പഴഞ്ഞി എം.ഡി കോളേജില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടന്നു

പഴഞ്ഞി എം.ഡി കോളേജില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടന്നു

83

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് പഴഞ്ഞി എം.ഡി കോളേജ് കായിക വിഭാഗവും കോളേജ് യൂണിയനും സംയുക്തമായി കോളേജ് മൈതാനത്ത് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ‘ലഹരിമുക്ത ക്യാമ്പസ്’ എന്ന ലക്ഷ്യത്തോടെ, ‘ലഹരിക്ക് നോ പറയാം, കായിക ജീവിതത്തിന് യെസ് പറയാം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു മത്സരം.യൂണിവേഴ്‌സിറ്റി താരങ്ങള്‍ അണിനിരന്ന എം.ഡി കോളേജ് ടീമും, മുന്‍ സന്തോഷ് ട്രോഫി – ഐ.എസ്.എല്‍ (കടഘ) താരങ്ങള്‍ ഉള്‍പ്പെട്ട ഇലവനും തമ്മിലായിരുന്നു ആവേശകരമായ പോരാട്ടം. മത്സരത്തില്‍ പങ്കെടുത്ത ദേശീയ ഫുട്‌ബോള്‍ താരങ്ങളായ ജിതിന്‍ എം.എസ്., ശ്രീകുട്ടന്‍ എന്നിവരെയും കോച്ചായ ആനന്ദ് ബാബുവിനെയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രദേശത്തെ കായികപ്രേമികളും രക്ഷിതാക്കളും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!